Crime

56 കാരിയെ കൊലപ്പെടുത്തി 26കാരൻ; പ്രായം കുറച്ച് കാണിക്കാൻ യുവതി ഇൻസ്റ്റ ഫില്‍ട്ടര്‍ ഇട്ട് വഞ്ചിച്ചെന്ന് യുവാവ്

Posted on

ലഖ്‌നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ 56 കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 26 കാരൻ പൊലീസ് പിടിയിൽ.

ആഗസ്റ്റ് 11നാണ് റാണി എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൾ റെക്കോഡുകളും സമൂഹമാധ്യമത്തിലെ സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. അരുൺ രജ്പുത് എന്ന യുവാവും 56 കാരിയായ റാണിയും ഒന്നര വർഷം മുമ്പാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്.

എന്നാൽ നാല് കുട്ടികളുള്ള യുവതി പ്രായം കുറച്ച് കാണിക്കാനായി ഫിൽട്ടർ ഉപയോഗിച്ചാണ് ചിത്രങ്ങളും റീലുകളും പങ്കുവെച്ചിരുന്നത്. ഇത് മനസിലാകാതിരുന്ന അരുൺ യുവതി ചെറുപ്പക്കാരിയാണെന്ന് കരുതി. ഇൻസ്റ്റഗ്രാം ബന്ധം പതിയെ പ്രണയത്തിലേക്ക് വഴിവെച്ചു.

ഫറുക്കാബാദിലെ പല ഹോട്ടലുകളിൽവെച്ച് ഇരുവരും പരസ്പരം കാണ്ടുമുട്ടാൻ തുടങ്ങി. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ഏകദേശം 1.5 ലക്ഷം രൂപയോളം അരുൺ രജ്പുതിന് യുവതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version