Kerala
നമ്മൾ പെരുകാത്ത സമുദായമാണ്; നമ്മൾ മൈനോരിറ്റിയല്ല മൈക്രോ മൈനോരിറ്റിയാണ്, ഓരോ ക്രൈസ്തവരും ഓർമ്മിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
പാലാ; നമ്മൾ പെരുകാത്ത സമുദായമാണ് . നമ്മൾ മൈനോരിറ്റിയല്ല മൈക്രോ മൈനോരിറ്റിയാണ്. അത് ഓരോ ക്രൈസ്തവരും ഓർമ്മിക്കണമെന്ന് മാർ റാഫേൽ തട്ടിൽ പിതാവ് അഭിപ്രായപ്പെട്ടു . എസ് എം വൈ എം പ്രഥമ സെനറ്റ് സമ്മേളനം പാലാ പാസ്റ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സീറോ മലബാർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് .
മീനച്ചിലാറിൻ്റെ കരയിൽ നിന്നും നമ്മുടെ പൂർവ്വികർ കൃഷിയാവശ്യങ്ങൾക്കായി പോയപ്പോഴാണ് കണ്ണൂരും ഇടുക്കിയുമൊക്കെ വളർന്നതും ക്രൈസ്തവ സാന്നിദ്ധ്യമുണ്ടായതും . ഇപ്പോൾ നമ്മുടെ പുതു തലമുറ വിദേശത്തേക്ക് പോവുന്നത് ആശങ്ക ഉളവാക്കുന്നതാണ്.
നമ്മുടെ കുടുംബങ്ങൾ അണുകുടുംബങ്ങൾ ആവാതെ വളരെ ണ്ടത് കാലത്തിൻ്റെ അനിവാര്യതയാണ് ഓരോ ക്രിസ്ത്യൻ കുടുംബങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും റാഫേൽ തട്ടിൽ പിതാവ് ചൂണ്ടിക്കാട്ടി