Kerala
സഹപ്രവര്‍ത്തകയുള്‍പ്പെടെ 3 പേരെ പീഡിപ്പിച്ചു; സ്കോട്‌ലന്‍ഡില്‍ മലയാളി നഴ്സിന് തടവുശിക്ഷ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യുകയും മറ്റു രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത കേസിൽ മലയാളിയായ നഴ്സിന് ഏഴുവർഷവും ഒൻപത് മാസവും തടവുശിക്ഷ.
കെയർ ഹോം മാനേജരായിരുന്ന നൈജിൽ പോളിനെ ഗ്ലാസ്ഗോ ഹൈക്കോടതിയാണ് ശിക്ഷിച്ചത്. ഏഴുവർഷം മുൻപാണ് കുറ്റകൃത്യം നടന്നത്.
2018-ൽ കേസെടുത്തെങ്കിലും 2019-ൽ വിചാരണയ്ക്ക് തൊട്ടുമുൻപ് പിതാവിന് അസുഖമാണെന്ന് കാട്ടി നൈജിൽ പോൾ കൊച്ചിയിലേക്ക് കടന്നിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് നൈജില്‍ ഡല്‍ഹിയില്‍ പിടിയിലായത്.