India
8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയുടെ തലമുണ്ഡനം ചെയ്ത് പ്രകടനം നടത്തി നാട്ടുകാർ
ലക്‌നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. ഒളിവിലായിരുന്ന പ്രതി റോഹ്താഷ് കുമാറിനെ നാട്ടുകാർ പിടികൂടി.
തുടർന്ന് ഇയാളുടെ തലമുണ്ഡനം ചെയ്തും ചെരുപ്പുമാല അണിയിച്ചും നാട്ടുകാർ പ്രകടനം നടത്തി. ഹോളി ദിനത്തിലാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. പ്രതി നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.