Kerala

പാറാവ് ഡ്യൂട്ടിക്കിടെ ലൈം ഗീകാതിക്രമം; വിശ്രമമുറിയിലേക്ക് പോയ വനിതാ പോലീസുകാരിയെ ഉപദ്രവിച്ച പോലീസുകാരന് സസ്പെൻഷൻ

Posted on

കൊല്ലം: പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചുവരികയായിരുന്ന നവാസിനാണ് സസ്പെൻഷൻ ലഭിച്ചത്.

നവംബർ ആറാം തീയതി പുലർച്ചെ പാറാവ് ഡ്യൂട്ടി പൂർത്തിയാക്കി വിശ്രമമുറിയിലേക്ക് പോയ വനിതാ പോലീസുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. തുടർന്ന് ഇവർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വിലയിരുത്തലിലാണ് കമ്മീഷണർ സസ്പെൻഷൻ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version