Kerala
കുഞ്ഞുമുഹമ്മദിനെതിരായ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് അതിജീവിത
തിരുവനന്തപുരം: പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകനെ രക്ഷിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് അതിജീവിത. പി ടി കുഞ്ഞുമുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തി.
കുഞ്ഞുമുഹമ്മദിന്റെ പ്രായം പരിഗണിക്കണമെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നത്. ഈ സമ്മര്‍ദ്ദം തനിക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവര്‍ത്തക പറയുന്നു.