Kerala
വയോധികയെ പീഡിപ്പിക്കാൻ ശ്രമം; അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് പ്രതി
നെടുമങ്ങാട്: തിരുവനന്തപുരം തൊളിക്കോട് പട്ടാപ്പകൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമം.
അറസ്റ്റിലായ പ്രതി നജീം പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്ക് വലിച്ചു പൊട്ടിച്ച് നജീം സ്വയം കഴുത്തിൽ കുരുക്ക് ഇടുകയായിരുന്നു.
പൊലീസുകാർ കൃത്യസമയത്തെത്തി പ്രതിയെ രക്ഷപ്പെടുത്തി.
പീഡനത്തിനിരയായ വയോധിക അമിത രക്തസ്രാവത്തെ തുടർന്ന് തൈക്കാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്