Kerala
വിസ വാഗ്ദാനം ചെയ്ത് ലഹരി നല്‍കി പീഡിപ്പിച്ചു; പ്രവാസി വ്യവസായിക്കെതിരെ കേസ്
തിരുവനന്തപുരം: വക്കം സ്വദേശിയായ യുവതിയെ വിസ വാഗ്ദാനം ചെയ്ത് ലഹരി നല്‍കി മയക്കിയതിന് ശേഷം പീഡനത്തിനിരയാക്കിയ പ്രവാസി വ്യവസായിക്കെതിരെ കേസെടുത്ത് പൊലീസ്.
അയിരൂര്‍ പൊലീസാണ് കേസെടുത്തത്. പ്രവാസിയും വര്‍ക്കലയിലെ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുത്തി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി രേഖപ്പെടുത്തിയത്.
വിസ തരപ്പെടുത്താമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് പരാതി.