Kerala
വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍
കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്.
കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.