Kerala
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: മധ്യവയസ്കൻ അറസ്റ്റില്‍
കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റില്‍.
കൊല്ലം പെരിനാട് തൊട്ടുംങ്കര വീട്ടിൽ വിശ്വംബരന്‍ (54) ആണ് കുന്ദമംഗലം പൊലീസിൻ്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടിൽ ആശാരിപണിക്കായി എത്തിയ പ്രതി,
വാതിൽ പിടിച്ചു കൊടുക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ അകത്തേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.