Crime

ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് പത്തൊമ്പത് കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയക്കി; യോഗാ അധ്യാപകനായി തിരച്ചിൽ

Posted on

ബെഗളൂരു : ബെഗളൂരുവില്‍ ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് പത്തൊമ്പത് കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. സംഭവത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 6975 പോക്‌സോ ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം ആരംഭിച്ചു. 2024 ഓഗസ്റ്റ് 30 നായിരുന്നു കേസിനാസ്പദമായ സംഭവം.

2019 മുതല്‍ ഇയാളെ അറിയാമെന്നും 2021 മുതല്‍ ഇയാള്‍ തന്റെ യോഗാ പരീശീലകനാണെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. 2023 നവംബറില്‍ ഒരു യോഗാ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പെണ്‍കുട്ടി അധ്യാപകനോടൊപ്പം തായ്‌ലന്റില്‍ പോയിരുന്നു.

അവിടെ വെച്ച് അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നും പരിപാടിയില്‍ നിന്നും പിന്‍മാറാനായി നിര്‍ബന്ധിച്ചു എന്നും പെണ്‍കുട്ടി മൊഴി നല്‍കി.

2024 ലാണ് പ്രതിയുടെ ഉടമസ്ഥതയിലുള്ള യോഗ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെണ്‍കുട്ടി ചേരുന്നത്. ഒരു മത്സരത്തില്‍ ദേശീയ മെഡല്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് വാഗ്ദാനം നല്‍കി അയാള്‍ വീണ്ടും പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version