India

ലൈംഗിക ആരോപണത്തില്‍പ്പെട്ട ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മലയാളി ബിഷപ്പ് രാജിവെച്ചു

Posted on

വനിത ബിഷപ്പ് ഉള്‍പ്പെടെ രണ്ട് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന ബ്രിട്ടനിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് (Church of England) സഭയിലെ മലയാളി ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് രാജിവെച്ചു.ലിവര്‍പൂള്‍ ഭദ്രാസന(രൂപത)ത്തിലെ മുതിര്‍ന്ന വൈദികരടക്കം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.

ചാനല്‍ 4 ടെലിവിഷന്‍ നടത്തിയ അന്വേഷണത്തിലാണ് വനിത ബിഷപ്പടക്കം രണ്ട് സ്ത്രീകള്‍ ജോണ്‍ പെരുമ്പളത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചത്. സഭയുടെ ഉത്തമ താല്‍പര്യത്തെക്കരുതി താന്‍ രാജി വെക്കുകയാണെന്ന് ജോണ്‍ പെരുമ്പളം പ്രതികരിച്ചു. ജോണ്‍ പെരുന്തളത്തിന്റെ രാജി ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍ അംഗീകരിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ ബിഷപ്പുമാരുടെ നിയമനാധികാരി രാജാവാണ്.

ബിഷപ്പ് ജോണ്‍ പെരുമ്പളത്തിനെതിരെ പരാതി ഉന്നയിച്ചത് വാറിംഗ്ടണ്‍ രൂപതയുടെ വനിത ബിഷപ്പായ ബെവ് മേസണ്‍ (Bev Maosn) ആണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ബിഷപ്പ് ജോണ്‍ പെരുമ്പളത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ തൃപ്തികരവുമായ അന്വേഷണം നടത്തിയില്ലെന്ന് വനിത ബിഷപ്പ് ബെവ് മേസണ്‍ കുറ്റപ്പെടുത്തി. സഭാ നേതൃത്വത്തെ കുറ്റപ്പെട്ടുത്തിക്കൊണ്ട് അവര്‍ തുറന്ന കത്ത് എഴുതിയിരുന്നു.

തന്റെ സമ്മതമില്ലാതെ ബിഷപ്പ് ജോണ്‍ ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്ന് എസെക്‌സ് സ്വദേശിയായ മറ്റൊരു സ്ത്രീയും പരാതി ഉന്നയിച്ചിരുന്നു. 2019 മുതല്‍ 2023 ബിഷപ്പ് ജോണ്‍ ബ്രാഡ്‌വെല്‍ രൂപതയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ട് ലൈംഗിക അതിക്രമങ്ങളും നടത്തിയെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version