Kerala
പീഡനക്കേസ് പ്രതിയുടെ കുത്തേറ്റ് യുവതിക്ക് പരിക്ക്
മുതുവറ: കൊച്ചി ഫ്ളാറ്റ് പീഡനക്കേസിലെ പ്രതിയുടെ കുത്തേറ്റ് തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി ആയ യുവതിക്ക് പരിക്ക്.
കൈപ്പറമ്പ് സ്വദേശി പുലിക്കോട്ടില്‍ മാര്ട്ടിന് ജോസഫ് (30) ആണ് യുവതിയെ കുത്തിയശേഷം രക്ഷപ്പെട്ടത്. കോഴിക്കോട് ഭാഗത്തേയ്ക്ക് രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മുളങ്കുന്നത്തുകാവ് സ്വദേശി മേപ്പടിവീട്ടില് ശാര്‍മിള(26)യാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നാലുവര്‍ഷംമുമ്പ് കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ യുവതിയെ തടങ്കലിലിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയായ മാര്ട്ടിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.