India
13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം
യുപിയിലെ മുസാഫർ നഗറിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 24 വയസ്സുള്ള യുവാവിനെയും വിവാഹിതയായ സഹോദരിയെയും പ്രത്യേക പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതികളായ റാഷിദിനും സഹോദരി ഷക്കീലയ്ക്കുമാണ് ജീവപര്യന്തം തടവും 25000 രൂപ പിഴയും വിധിച്ചത്.
ഐപിസി സെക്ഷൻ 376(ബലാത്സംഗം), 342(അനധികൃമായി തടവിൽ വയ്ക്കൽ) 120 ബി(ക്രിമിനൽ ഗൂഡാലോചന) എന്നിവ പ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.