Kerala
ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്
റാന്നി: വാതകശ്മശാനത്തില്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്ന് അപകടം. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ആരുടെയും പൊള്ളല്‍ ഗുരുതരമല്ല.
പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയിലുള്ള ജണ്ടായിക്കലിലെ വാതകശ്മശാനത്തില്‍ തിങ്കളാഴ്ച പകല്‍ രണ്ടരയോടെയാണ് അപകടം. ചിരട്ടയില്‍ വെച്ചിരിക്കുന്ന കര്‍പ്പൂരത്തിലേക്ക് തീപ്പകരുന്നതിനിടെ ആളിപ്പടരുകയായിരുന്നു.
കര്‍പ്പൂരത്തില്‍ തീപ്പകരുന്നതിന് മുമ്പ് ഗ്യാസ് സിലിണ്ടര്‍ ഓണ്‍ ചെയ്തതാണ് കാരണമെന്നാണ് കരുതുന്നത്. റാന്നി ബ്ലോക്കുപടി ഇളംപ്ലാശ്ശേരിയില്‍ ജാനകിയമ്മയുടെ സംസ്കാരച്ചടങ്ങിനിടെയാണ് അപകടം. കൊച്ചുമക്കളായ ജിജോമോന് (41), രാജേഷ് കുമാര്‍ (40), സുഹൃത്ത് പ്രദീപ് (40) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ റാന്നി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.