Kerala
സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രതികരിച്ച് രമേഷ് പിഷാരടി
സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന മഹിള മോർച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. എന്തിനാണ് പരാതി നൽകിയതെന്ന് എല്ലാവർക്കും അറിയാം. തോൽക്കുമെന്ന് ഉറപ്പായപ്പോൾ BJP സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണ്.
താൻ എന്ത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് നടത്തിയത്. വിവാദ രാഷ്ട്രീയം മടുത്തു എന്നാണ് NDA യുടെ ബോർഡിൽ എഴുതി വെച്ചിരിക്കുന്നത്.
വിവാദങ്ങൾ മാത്രമാണ് NDA ഉണ്ടാക്കുന്നത്. തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങൾ പറയാൻ ഉണ്ട് . BJPക്ക് വിവാദങ്ങൾ മാത്രമാണ് താൽപര്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.