Kerala
രമേശ് പിഷാരടിയുടെ എംഎൽഎ ഓഫിസ് ഉടൻ പാലക്കാട്ടു തുറക്കും, സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാൻ തീരുമാനം
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും വിജയിച്ച് എംഎൽഎ ആയ രമേഷ് പിഷാരടിയുടെ എംഎൽഎ ഓഫീസ് എത്രയും പെട്ടെന്ന് തന്നെ നഗരത്തിൽ തുറന്നു പ്രവർത്തിക്കും.
താൻ ‘പൂർണസമയം’ പാലക്കാടിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാകുമെന്നാണ് രമേശ് പിഷാരടി പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ കാലയളവിൽ സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു തീരുമാനം.
പാലക്കാട് നിന്നും രണ്ടുമന്ത്രിമാർ ഉള്ളത് വലിയ നേട്ടമാണെന്നും, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.