Kerala
ശബരിമലയിലെ യഥാർത്ഥ കള്ളന്മാർ രക്ഷപ്പെടാൻ പാടില്ല: രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാരിനെതിരായ ജനവികാരവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നാളെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി കൊടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്തര്‍ദേശീയ തലത്തിലുള്ള കൊള്ളയാണ് നടന്നത്.
തെളിവുകളല്ല, തനിക്ക് കിട്ടിയ വിവരങ്ങള്‍ എസ്‌ഐടിക്ക് കൈമാറുക. ശബരിമല സ്വര്‍ണക്കൊള്ളയിലെ യഥാര്‍ത്ഥ കള്ളന്മാര്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.