Kerala

ലഹരിക്കെതിരെ വീട്ടുവീഴ്ചയില്ല; പ്രതികൾക്കെതിരെ കാപ്പ ചുമത്തുമെന്നും ആഭ്യന്തര മന്ത്രി

Posted on

കൊച്ചി:  ലഹരിയുടെ വേരുകള്‍ ഇത്ര താഴെ പോയിട്ടുണ്ടെന്ന് ഇപ്പോഴാണ് താന്‍ അറിയുന്നതെന്ന് രമേശ് ചെന്നിത്തല.

ലഹരി വ്യാപനവും വില്‍പ്പനയും അവസാനിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കേരള പൊലീസ് 3258 ബോധവല്‍ക്കരണ ക്ലാസും 224 കൗണ്‍സിലിങ്ങും നടത്തിയിട്ടുണ്ട്. 15 പേരെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ അയച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഇതുവരെ 3790 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

4070 പേരെ അറസ്റ്റ് ചെയ്തു. അതില്‍ നിന്ന് 32 കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസുകളും 131 ഇന്റര്‍മീഡിയറ്റ് ക്വാണ്ടിറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു. വലിയ രീതിയിലുള്ള സ്വീകാര്യത ഓപ്പറേഷന്‍ തൂഫാന് ലഭിക്കുന്നുണ്ട്’, രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version