Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: എസ്‌ഐടി രൂപീകരിച്ച് കേസ് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Posted on

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസ് എസ്‌ഐടി രൂപീകരിച്ച് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.

എസ്‌ഐടി രൂപീകരിക്കാന്‍ പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം വേഗത്തിലാക്കും. നേരത്തെ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയുടെ പരാതിയില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ നേരിട്ട് എത്തിയാണ് പാറക്കല്‍ അബ്ദുള്ള പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version