Kerala

LDF സർക്കാർ കൊടുത്ത പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ല; രമേശ്‌ ചെന്നിത്തല

Posted on

LDF സർക്കാർ കൊടുത്ത പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ചു വരികയാണ്. കേരളത്തിൽ മുഴുവൻ ബാർ കൊടുത്തപ്പോൾ തോമസ് ഐസക് എവിടെയായിരുന്നു.

ഓപ്പറേഷൻ തൂഫാൻ വൻകിടക്കാരിലേക്ക് പോകും. ഉറവിടം കണ്ടെത്തുക എളുപ്പമല്ല. കടൽ,കര,ആകാശം, എന്നിങ്ങനെയാണ് ലഹരി എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്.ഐ.ടി അന്വേഷണത്തിൽ ഒരു തിരക്കഥയും ഇല്ല. സിപിഐഎം സമരം നടത്തുന്നത് കുറ്റവാളികളെ രക്ഷിക്കാൻ. കാഫിർ സ്ക്രീൻഷോട്ട് കൃത്യമായി അന്വേഷിക്കും. ആര് കുറ്റം ചെയ്താലും അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരും. നാളെ ഇതുപോലൊരു വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ആരും ശ്രമിക്കാൻ പാടില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version