Kerala
മുഖ്യമന്ത്രി ചർച്ചയെല്ലാം കഴിഞ്ഞു, ഇനി തീരുമാനം വന്നാൽ മതി; രമേശ് ചെന്നിത്തല
കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല.
തങ്ങൾക്ക് പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം വരണം. ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
ഘടകകക്ഷികളുമായും ഇനി ചർച്ചയുടെ ആവശ്യമില്ല. ചർച്ച എല്ലാം കഴിഞ്ഞു. തീരുമാനം മാത്രം വന്നാൽ മതി. മുഖ്യമന്ത്രി തീരുമാനം വൈകിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും ഒഴിവാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.