Kerala

രാമപുരം ഗ്രാമപഞ്ചായത്തും, സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ആരംഭിച്ചു

Posted on

രാമപുരം ഗ്രാമപഞ്ചായത്തും, സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ആരംഭിച്ചു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസിഡൻറ് കെ.കെ. ശാന്താറാം കേരളോത്സവം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻറ് സിന്ധു ടോം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി റ്റി ജോൺ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൌമ്യ സേവ്യർ ആശംസയർപ്പിച്ചു.

ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗോപിക.ജി അമ്പാടി ലിസമ്മ മത്തച്ചൻ, സൌമ്യ ജോസഫ്, എം.ഒ ശ്രീക്കുട്ടൻ, എൻ.ആർ. വിഷ്ണു, ലിജിമോൾ സണ്ണി, ജോസ് തോമസ് എന്നിവർ പങ്കെടുത്തു.

കുമാരി ആൻസ് മരിയ ജോസ് കൃതജ്ഞതയർപ്പിച്ചു. തുടർന്ന് നടന്ന ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ 5 ടീമുകൾ പങ്കെടുത്തു, ഫുട്ബോൾ മത്സരങ്ങൾ അവസാനിച്ചു. നവംബർ 10 വരെയുള്ള ദിവസങ്ങളിൽ മറ്റ് കലാകായിക മത്സരങ്ങൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version