Kottayam
രാമപുരം പത്ഭനാഭ മാരാർ ക്ഷേത്രവാദ്യ കലാകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അളനാട് മനു മോഹൻ്റെ ശിക്ഷണത്തിൽ പഞ്ചാരിമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം അന്തീനാട് ശ്രീമഹാദേവ ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു
അന്തീനാട്:-രാമപുരം പത്ഭനാഭ മാരാർ ക്ഷേത്രവാദ്യ കലാകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അളനാട് മനു മോഹൻ്റെ ശിക്ഷണത്തിൽ പഞ്ചാരിമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം അന്തീനാട് ശ്രീമഹാദേവ ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു.
തുടർന്ന് നടന്ന അനുമോദയോഗത്തിൽ അന്തീനാട് കരയോഗം പ്രസിഡൻ്റ് റ്റി.എസ്. പ്രവീൺ കുമാർ, സുരേന്ദ്രൻ നായർ, ശ്രീമഹാദേവ ഭക്ത ജനസംഘം ഭാരവാഹികളായ ശിവദാസ് കുന്നപ്പളിൽ, ബിപിൻ ഗോപിനാഥ് , ജിതിൻ അന്തീനാട്, വാദ്യകലാകേന്ദ്രം ഭാരവാഹികളായ പ്രസാദ് മാരാർ പാലക്കുഴ,
സുമേഷ് മാരാർ രാമപുരം, ശ്രീകുമാർ പിഷാരടി,അനു അളനാട്, സുരേഷ് കൂത്താട്ടുകുളം, ഗോകുൽ എം. തുടങ്ങിയവർ വിദ്യാർത്ഥികളെ ആദരിച്ചു..