Kerala
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കുഴഞ്ഞുവീണു
കണ്ണൂര്‍: റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ ക്ഷീണം അനുഭവപ്പെടുകയും കുഴഞ്ഞുപോകുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും അദ്ദേഹത്തെ താങ്ങിപ്പിടിച്ചു.
തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കുകയും നില മെച്ചപ്പെടുകയും ചെയ്തു. ഇതിന് ശേഷം ഇദ്ദേഹത്തെ കണ്ണൂര്‍ ചാലയിലുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.