Kerala
മാത്യു കുഴല്‍നാടനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്
കൊച്ചി: കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. അല്പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നടത്താന്‍ മാത്യു കുഴല്നാടന് എന്താണ് അവകാശം.
രാഹുല്‍ ഗാന്ധി ജയിച്ചത് വയനാട്ടില്‍ നിന്നാണ്, പ്രിയങ്കാ ഗാന്ധി വയനാടിന്റെയും താന്‍ കാസര്‍കോടിന്റെയും എംപിയാണ്. കെ സുധാകരന് കണ്ണൂരിന്റെയും ഷാഫി പറമ്പില്‍ വടകരയിലെയും എംപിയാണ്.
അനില്‍ കുമാര്‍ വണ്ടൂര്‍ എംഎല്‍എയാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് അഭിപ്രായം പറയേണ്ടെന്ന് തങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പറയാനാകുമോയെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.