Kerala

സുഗതനെ വിട്ടുകൊടുക്കില്ല, സംരക്ഷിക്കാൻ ഞങ്ങളുണ്ടാകും; രാജീവ്‌ ചന്ദ്രശേഖർ

Posted on

ബിജെപി കൗൺസിലർ ആർ സുഗതനെ BJP പിന്തുണയ്ക്കുന്നു, 100% പിന്തുണയുണ്ട് എന്നതിൽ സംശയം വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുഗതനെ സംരക്ഷിക്കാൻ പാർട്ടിയുണ്ടാവും. സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല. നിയമപരമായ സംരക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങൾ ചെയ്യേണ്ടതെല്ലാം തങ്ങൾ ചെയ്യും. അതിൽ SHO യ്ക്കും ആഭ്യന്തര മന്ത്രിക്കും സംശയം വേണ്ട. വണ്ടി തല്ലിപ്പൊളിക്കാൻ ഞങ്ങളില്ല. ഇ ഡി വരുമ്പോൾ സിപിഎം വണ്ടി തല്ലിപ്പൊളിക്കുന്നു. അത് സിപിഎമ്മിന്റെ രീതി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ കോൺഗ്രസ് ആക്രമിച്ചു. അത് കോൺഗ്രസിന്റെ രീതിയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷം ഇടത് പക്ഷം കേരളം ഭരിച്ച് സാമ്പത്തികാവസ്ഥ നശിപ്പിച്ചു. കോൺഗ്രസ് ഭരിച്ചപ്പോൾ സാമ്പത്തിക സ്ഥിതി മറിച്ചല്ല. ഇപ്പോൾ കോൺഗ്രസ് കേരളം ഭരിക്കുമ്പോഴും സാമ്പത്തിക സ്ഥിതി മോശമാണ്. എന്നിട്ടും കോൺഗ്രസ് വാഗ്ദാനങ്ങൾ മാത്രം നടത്തുന്നു. KSRTC സൗജന്യ യാത്ര, സാമ്പത്തിക സ്ഥിതി അറിഞ്ഞിട്ടും വാഗ്ദാനം നടത്തിയിരിക്കുകയാണ് UDF.

രാഷ്ട്രീയം മാത്രമാണ് പ്രഖ്യാപനങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. മോദി സർക്കാരിന് കീഴിൽ രാജ്യം കാണുന്നത് വികസനം മാത്രം. രാജ്യത്ത് മാറ്റം വന്ന 12 വർഷങ്ങളാണ് കടന്ന് പോകുന്നത്. രാജ്യത്തിനായി അധ്വാനിക്കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version