Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

Posted on

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഉണ്ടായിരുന്ന 1,14,560 രൂപയിൽ തന്നെയാണ് സ്വർണവില ഇന്നും തുടരുന്നത്. 14,320 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.

ജൂൺ ആരംഭിച്ചത് മുതൽ 1,14,560 രൂപയിൽ തന്നെയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 1,15,160 രൂപയായിരുന്ന വിപണിനിരക്കിൽ നിന്നാണ് പവൻ വിലയിൽ 600 രൂപയുടെ ഇടിവ് സംഭവിച്ച് 1,14,560 രൂപയിലേക്കെത്തിയത്. ഇന്നുവരെ അതേ വിലയിൽ തന്നെ തുടരുകയാണ് സ്വ‍ർണ്ണവില.

വരും ദിവസങ്ങളിൽ ഇനി സ്വർണവില കൂടുമോ അതോ നിലവിലെ ട്രെൻഡ് തുടർന്ന് താ‍ഴോട്ടേക്ക് തന്നെ പോകുമോ എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും. ഒരു സമയത്ത് കുത്തനെ കൂടിയ വില തുടർച്ചയായി കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version