Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

Posted on

കേരളത്തിൽ അതിശക്തമായ മഴ വരുന്നു. തുടർന്ന് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത അഞ്ചുദിവസം 14 ജില്ലകളിലും മഴ മുന്നറിയിപ്പ്.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. 11 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ എട്ടു ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്. തൃശ്ശൂർ മുതൽ കാസർഗോഡ് വരെ ഏഴു ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയിൽ മഴ സാധ്യതയുണ്ടെന്നും അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version