Kerala
സംസ്ഥാനത്ത് പരക്കെ വേനല്‍മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വേനല്‍മഴ ശക്തമാകുന്നതോടെ കൊടും ചൂടിന് ആശ്വാസമായേക്കും.
പത്തനംതിട്ടയില്‍ ഇന്നലെ 40 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മഴ സജീവമായതോടെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.