Kerala
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കേരള തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. കടലിൽ തിരമാലകൾ ശക്തമായതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
തുടർച്ചയായി മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.