Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ദിവസം രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
രണ്ട് ന്യുനമർദ്ദപാത്തിയും ഒരു ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്. ബുധനാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നാണ് ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നത്. തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യുനമർദ്ദവും സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 1 – 2 ദിവസങ്ങളിൽ ജാർഖണ്ഡ് , ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യത. തെക്കൻ ഗുജറാത്ത് – തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.