Kerala
ഇന്നു മുതൽ സംസ്ഥാനത്ത് വേനൽ മഴയെത്തും
കേരളം ഈ ദിവസങ്ങിലെല്ലാം ചുട്ട് പൊള്ളുകയായിരുന്നു. അതികഠിനമായ ചൂടിൽ ജനങ്ങളും മറ്റ് ജീവജാലങ്ങളുമുൾപ്പെടെ വലിയ ബുദ്ധിമുട്ടിലായിരുന്നു. നിരവധി പേർക്കാണ് ഇതോടെ സൂര്യാതപം ഏറ്റത്. ഒരാൾ സൂര്യാഘാതത്തെത്തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ചിലയിടങ്ങളിൽ ലഭിച്ചിരുന്നെങ്കിലും അതൊന്നും ചൂടിന് ശമനമായിരുന്നില്ല.
എന്നാൽ ഇപ്പോൾ ഉള്ള് തണുപ്പിക്കുന്ന വാത്തയാണ് വരുന്നത്. ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് വേനൽ മഴ ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Wcw qഅതേ സമയം 12 ജില്ലകളിൽ ഇന്നും ഉയർന്ന താപനില തുടരുമെന്നും അറിയിച്ചിട്ടുണ്ട്.