Kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
10 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കവെയാണ് കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്.