Kerala
രാഹുലിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടുത്തൽ.
രാഹുലിൽ നിന്നുണ്ടായ പീഡനങ്ങളെയും നിർബന്ധിത ഗർഭഛിദ്രത്തെയും തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്.
ആദ്യ ശ്രമത്തിൽ അമിത അളവിൽ മരുന്നു കഴിച്ചതിനെത്തുടർന്ന് യുവതി ഏതാനും ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഗർഭഛിദ്രത്തിനായി രണ്ട് ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.