Kerala

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Posted on

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മോദിക്ക് മറുപടിയില്ലെന്ന് രാഹുല്‍ പരിഹസിച്ചു.

രാഹുല്‍ ഗാന്ധിയുടെ അടുത്ത വിദേശ യാത്രയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ബിജെപി പരിഹാസം കടുപ്പിച്ചു.വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റുന്നു, പ്രതിപക്ഷ നേതാവ് രാജ്യദ്രോഹി.തുടങ്ങിയ ആരോപണങ്ങള്‍ ബിജെപി കടുപ്പിക്കുന്നതിനിടെയാണ് മോദിക്കെതിരെ അതേ ആയുധം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രയോഗിച്ചത്.

വിദേശ ശക്തികളുടെ സഹായത്തോടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുന്നതെന്ന് രാഹുല്‍ ആരോപിച്ചു. അങ്ങനയല്ലെന്ന് തെളിയിക്കാന്‍ മോദിയെ വെല്ലുവിളിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ 24 മണിക്കൂർ പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നത് ചോദ്യം ചെയ്താണ് പരസ്യ സംവാദത്തിനുള്ള പുതിയ വെല്ലുവിളി. ആരാണ് ദേശദ്രോഹി, ആര്‍ക്കാണ് വിദേശ ശക്തികളുമായി ബന്ധം,

ഏത് തരം ബന്ധമാണത്, ഭയപ്പെടാതെ തുറന്നു പറയൂ.. ഒരു മേശക്കപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കാമെന്നും മാധ്യമങ്ങളും രാജ്യത്തെ ജനങ്ങളും കേള്‍ക്കട്ടെയെന്നും രാഹുല്‍ വെല്ലുവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version