Kerala
രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു
തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി പോലീസ് നിഗമനം.
രാഹുൽ ഇന്നലെ കേരളാ-കർണാടക അതിർത്തിയിൽ എത്തിച്ചേർന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം വ്യാപകമായ തിരച്ചിൽ നടന്നു. രാഹുലിന് കുടകിൽ നിന്ന് സഹായം ലഭിച്ചെന്നാണ് പോലീസിന് ലഭിച്ച നിർണ്ണായക വിവരം. കർണാടകയിൽ എസ്ഐടി സംഘം തിരച്ചിൽ തുടരുകയാണ്.
കസ്റ്റഡിയിലുള്ള ചിലരിൽ നിന്ന് രാഹുലിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിനോ ഏതെങ്കിലും കോടതിയിൽ കീഴടങ്ങുന്നതിനോ മുൻപ് രാഹുലിനെ പിടികൂടാനാണ് പോലീസ് ഊർജ്ജിതമായി ശ്രമിക്കുന്നത്.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം കഴിഞ്ഞ 9 ദിവസങ്ങളായി രാഹുൽ ഒളിവിലാണ്.