Kerala
സുജിത്തിന്റെ പേരാട്ടത്തിന് നാട് പിന്തുണ നല്‍കും’; കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ.
സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് രാഹുൽ ആരോപിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നതെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
അടൂരിലെ വീട്ടിലാണ് രാഹുൽ ഇപ്പോഴും തുടരുന്നത്.