Kerala

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം, പി കെ ഫിറോസിനെതിരെ രൂക്ഷ വിമർശനം

Posted on

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ നിയുക്ത എംഎല്‍എ പി കെ ഫിറോസിനെതിരെ രൂക്ഷ വിമര്‍ശനം. വഞ്ചിയൂര്‍ കോടതിയിലെ രാഷ്ട്രീയ കേസില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഫിറോസ് പങ്കുവെച്ചത്.

നിയുക്ത എംഎല്‍എമാരായ വിഷ്ണു മോഹന്‍, ഉല്ലാസ് കോവൂര്‍, ഫാത്തിമ തഹിലിയ അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകരും ചിത്രത്തിലുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മാങ്കൂട്ടത്തിലിനെ മാക്‌സിമം വെളുപ്പിച്ചെടുക്കണമെന്നതടക്കം വിമര്‍ശനങ്ങളാണ് ഉയരുന്നത്.

‘പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍’ എന്നാണ് ഫിറോസ് രാഹുലിനെ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version