Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടില്‍ എസ്ഐടി പരിശോധന
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തി എസ്ഐടി. ലാപ്ടോപിന് വേണ്ടിയായിരുന്നു അടൂരിലെ വീട്ടിലെ പരിശോധന. പത്ത് മിനിറ്റ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. യുവതിയെ പീഡിപ്പിച്ച തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്. വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു. പാസ്വേര്ഡ് നല്കാത്തതിനാല്, രാഹുലിന്റെ ഫോണ്‍ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് തുറന്ന് പരിശോധിക്കാനാണ് തീരുമാനം.