Kerala
രാഹുൽ വിഷയത്തിൽ കൂടുതൽ നടപടികൾ പാർട്ടി ആലോചിച്ച് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്
ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ നടപടികൾ പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും. നേതാക്കൾ കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ ഇതുവരെയുള്ള നടപടികൾ ബോധ്യങ്ങളിൽ നിന്നാണെന്ന് സതീശൻ വ്യക്തമാക്കി. വിഷയത്തിൽ പാർട്ടി പ്രതിരോധത്തിലല്ല, പാർട്ടിക്ക് ഒരു പോറൽ പോലും ഏൽക്കില്ല.
സിപിഐഎമ്മിനെയും കോൺഗ്രസിനെയും ജനം വിലയിരുത്തും. എകെജി സെന്ററുകളിൽ പീഡന പരാതികൾ കെട്ടിക്കിടക്കുകയാണ്.
സിപിഐഎം നേതാക്കൾക്കെതിരെ ലഭിച്ച പരാതികളിൽ എന്ത് നടപടിയെടുത്തുവെന്നും സതീശൻ ചോദിച്ചു.