Kerala
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ, വീടിന് പൊലീസ് സുരക്ഷ; വീട്ടിലേക്കുള്ള വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചു
രാഹുൽ മാങ്കൂട്ടത്തിന്റെ അടൂർ നെല്ലിമുകളിലെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിച്ചു വീട്ടിലേക്കുള്ള വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചു.
നിലവിൽ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. പ്രതിഷേധം ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് പൊലീസ് ഇന്നലെ രാത്രി മുതൽ കാവലേർപ്പെടുത്തിയത്.
വിവിധ യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ച് ഇങ്ങോട്ടേക്ക് ഉണ്ടാകുമെന്നാണ് പൊലീസിന് കിട്ടിയ വിവരം.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. ഫോൺ ഓഫ് ചെയ്ത നിലയിൽ. തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതോടെ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. തിരുവനന്തപുരം സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കും.