Kerala
തൊലിക്കട്ടി അപാരം; രാഹുലിനെതിരെ അജയ് തറയിൽ
15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെയാണ് പാലക്കാട് വോട്ട് ചെയ്യാനായി എത്തിയത്. ഇതിന് പിന്നാലെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.
കാണ്ടാമൃഗത്തിന്റെ ചിത്രവും ‘തൊലിക്കട്ടി അപാരം’ എന്ന ക്യാപ്ഷനും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിലിന്റെ പ്രതികരണം.
എന്നാൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ മാങ്കൂട്ടത്തിലിന്റെ നിയന്ത്രണത്തിലുള്ള പിആർ സംഘം അജയ് തറയിലിനെതിരെ സൈബർ ആക്രമണവും തുടങ്ങിയിട്ടുണ്ട്.
നിരവധി പരാതികൾ എംഎൽഎയ്ക്ക് നേരെ ഉയർന്നപ്പോൾ തന്നെ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കണമെന്ന് അജയ് ആവശ്യപ്പെട്ടിരുന്നു. അന്നും ഇതേ സൈബർ ആക്രമണമാണ് അദ്ദേഹം നേരിടേണ്ടി വന്നത്.