Kerala
രാഹുൽ മുങ്ങിയ ദിവസത്തെ ഫ്‌ളാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ.
യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്.
ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്‌മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തെന്നാണ് എസ്‌ഐടിയുടെ സംശയം.
ഇക്കാര്യം വിശദമായി പരിശോധിക്കാൻ കെയർടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും.