Kerala
പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല; പരിഹാസവുമായി മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയതിനു പിന്നാലെ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി. ഷാഫി പറമ്പിൽ എംപിയെയും രാഹുൽ മാങ്കൂട്ടത്തിലിനെയും പരിഹസിച്ചുകൊണ്ടാണ് ശിവൻകുട്ടിയുടെ പോസ്റ്റ്.
പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’ എന്നെഴുതിയ ചിത്രത്തോടൊപ്പം, ‘ഇനി പറഞ്ഞില്ല എന്ന് വേണ്ട’ എന്ന തലക്കെട്ടുമായാണ് മന്ത്രി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ബലാത്സംഗക്കേസിൽ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു.
ഇതിനുപിന്നാലെയാണ് രാഹുലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെ ഒമ്പതു ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായിട്ടില്ല. എസ്ഐടി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.