Kerala

LDF നെ നയിക്കുന്നത് വര്‍ഗീയതയുടെ കരം; രാഹുൽ ഗാന്ധി

Posted on

അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.

ഇന്ന് ഇടതുപക്ഷത്തില്‍ ഇടതുപക്ഷത്തിന്റേതായി യാതൊന്നും ഇല്ല. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആലപ്പുഴയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

വര്‍ഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എല്‍ഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്. ഇത് രാജ്യത്തെ വിഭജിക്കുന്നതിനും വിദ്വേഷം പരത്തുന്നതിനും കാരണമാകുന്നു. കേരളത്തിലെ സിപിഐഎമ്മും ബിജെപി-ആര്‍എസ്എസ് നേതൃത്വവും തമ്മില്‍ അവിശുദ്ധമായ ഒരു ബന്ധമുണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version