Kerala
പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
ആലപ്പുഴയിൽ ചാരുംമൂട്ടിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ചാരുംമൂട് സ്വദേശി 9 വയസുള്ള ശ്രാവന്ത് ആണ് മരിച്ചത്.
നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. രണ്ടുമാസം മുമ്പായിരുന്നു നായയുടെ ആക്രമണം. പരിക്ക് ശ്രദ്ധയിൽ പെടാത്തതിന് തുടർന്ന് വാക്സിൻ എടുത്തിരുന്നില്ല.
രണ്ടാഴ്ച മുൻപാണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കുട്ടി തിരുവല്ലയിൽ ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.