Kerala
ബേപ്പൂര്‍ പി വി അന്‍വര്‍ ചോദിച്ചു വാങ്ങിയത്; ജയം ഉറപ്പെന്നും സജി മഞ്ഞക്കടമ്പിൽ
കോഴിക്കോട്: പി വി അൻവറിനോട് ബേപ്പൂരിൽ പ്രചാരണത്തിനിറങ്ങാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ. സ്ഥാനാർഥി പ്രഖ്യാപനതിന് ശേഷം പരസ്യ പ്രചാരണം തുടങ്ങുമെന്നും അതുവരെ അനൗദ്യോഗിക പ്രചാരണം നടത്താനാണ് പാർട്ടി തിരുമാനമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
ബേപ്പൂർ മത്സരിക്കാനുളള താൽപര്യം അൻവർ തന്നെയാണ് യുഡിഎഫിനെ അറിയിച്ചതെന്നും അൻവറിന് അവിടെ ജയം ഉറപ്പാണെന്നും പ്രതികരിച്ചു. ബേപ്പൂരിൽ മത്സരിക്കാൻ ഭയമില്ലെന്നും പറയുകയുണ്ടായി. ഒന്നിൽ കൂടുതൽ സീറ്റ് ലഭിക്കാൻ തൃണമൂൽ കോൺഗ്രസിന് സാധ്യതയുണ്ടെന്നും എന്നിരുന്നാലും യുഡിഎഫ് പറയുന്ന സീറ്റിൽ മത്സരിക്കാനാണ് പാർട്ടിയുടെ നിലപാടെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.