Kerala
പുതിയ പാർട്ടിയുടെ പേരിന്റെ കാര്യത്തിൽ തീരുമാനമായില്ല: പി വി അൻവർ
നിലമ്പൂർ : പുതിയ പാർട്ടിയുടെ പേരിന്റെ കാര്യത്തിൽ തീരുമാനമായില്ലയെന്നും അടുത്ത മാസം പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വർ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസിൽ നിന്ന് വിടാൻ തീരുമാനമായിരുന്നു. കോൺഗ്രസുമായി വേദി പങ്കിടാൻ തൃണമൂൽ തയ്യാറായില്ലയെന്നും കേരളത്തിൽ യുഡിഎഫുമായി സഹകരിക്കാതെ ടിഎംസിക്ക് മുന്നോട്ട് പോകാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂലുമായി പിണങ്ങി ഇറങ്ങുന്നതല്ല. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തെ കുറിച്ച് എതിരഭിപ്രായമില്ല. കോൺഗ്രസുമായി യോജിക്കാൻ പാടില്ലെന്ന നിലപാട് കേരളത്തിൽ പ്രായോഗികമല്ല.
യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ ടിഎംസി ബന്ധം വിച്ഛേദിക്കാതെ മറ്റ് മാർഗമില്ല. ഓരോ സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലം അനുസരിച്ച് നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും പി വി അന്‍വർ പറഞ്ഞു.