Kerala
പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത് പറഞ്ഞാലും അനുസരിക്കും; പി.വി. അൻവർ
കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. ബേപ്പൂരിന് ഒരു സ്പെഷ്യൽ പരിഗണനയുണ്ടാകും. പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കും.
പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസറാണ്. കേരളം കണ്ടിട്ടില്ലാത്ത വർഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായിൽ നിന്നും വരുന്നതെന്നും പി.വി.അൻവർ വിമർശിച്ചു.